Site iconSite icon Janayugom Online

ഇടുക്കി ജില്ലാ കോടതിയിലും ബോംബ് ഭീഷണി

തൊടുപുഴ മുട്ടം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ഡോഗ് സ്‍ക്വാഡും ബോംബ് സ്‍ക്വാഡും അഗ്നിരക്ഷാസേനയും സ്ഥലം പരിശോധിച്ച് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. തമിഴ് ലിബറേഷൻ ഓർഗനൈസേഷന്റെ പേരിലായിരുന്നു ഇമെയിലിൽ ബോംബ് ഭീഷണിയെത്തിയത്. നിങ്ങളുടെ കോടതിയിൽ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്‍ക്ക് 1.15ന് ജഡ്‍ജിമാരെ ഒഴിപ്പിക്കുക എന്നായിരുന്നു ആദ്യവരി. പിന്നീട് തമിഴ്‍നാട് പൊലീസും ഡിഎംകെയും ഒക്കെയായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുയും ചെയ്യുന്നുണ്ട്. ബോംബ്, ഡോഗ് സ്‍ക്വാഡുകൾ, പൊലീസ് തുടങ്ങിയവരെത്തി സ്ഥലം പരിശോധിച്ചു. ഭീഷണി നിലനിൽക്കെ കോടതിയിൽനിന്ന് ജീവനക്കാരെയും ജനങ്ങളെയും മാധ്യമപ്രവർത്തകരെയും അടക്കം ഒഴിപ്പിച്ച് കെട്ടിടങ്ങൾ പരിശോധിക്കുകയും ചെയ്തു. 11.30-ഓടെ തുടങ്ങിയ പരിശോധന 1.45ഓടെ അവസാനിപ്പിച്ചു. കോടതി നടപടികൾ സമയം തടസപ്പെട്ടിരുന്നു.

Exit mobile version