Site iconSite icon Janayugom Online

ചെന്നൈ-മുംബൈ ഇന്‍ഡിയോ വിമാനത്തില്‍ ബോംബ് ഭീഷിണി; മുംബൈ വിമാനത്താവളത്തില്‍ ഇറക്കി

ചെന്നൈ- മുംബൈ ഇന്‍ഡിയോ വിമാനത്തില്‍ ബോംബ് ഭീഷിണി. ഇന്‍ഡിനയോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷിണി.ഇതിനെ തുടര്‍ന്ന വിമാനം അടിയന്തിരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.

മുംബൈയിൽ ഇറങ്ങുമ്പോൾ, ക്രൂ പ്രോട്ടോക്കോൾ പാലിക്കുകയും സുരക്ഷാ ഏജൻസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിമാനം ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോകുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്.എല്ലാ യാത്രക്കാരും സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറങ്ങി. വിമാനം ഇപ്പോൾ പരിശോധനയിലാണ്.

ഇത് വരെയുള്ള പരിശോധനയിൽ അപകടകരമായ വസ്തുക്കൾ ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം വിമാനം ടെർമിനൽ ഏരിയയിൽ തിരികെ സ്ഥാപിക്കുമെന്ന് ഇൻഡിഗോ പ്രതിനിധികൾ അറിയിച്ചു . മുംബൈ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണികൾ പതിവായിരിക്കയാണ്.

Eng­lish Summary:
Bomb threat on Chen­nai-Mum­bai Indio flight; Dropped off at Mum­bai airport

You may also like this video:

Exit mobile version