ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു ബോംബ് ഭീഷണി. ഇ‑മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന വ്യാജ മെയിൽ ഐഡിയിൽനിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബോംബ് സ്ഫോടനം നടക്കുമെന്നാണ് ഭീഷണിസന്ദേശത്തിൽ പറയുന്നത്.
കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും മൂന്ന് മണിക്ക് പൊട്ടുമെന്നുമായിരുന്നു സന്ദേശത്തിൽ ഉണ്ടായിരുന്നത്. സന്ദേശം ലഭിച്ച ഉടൻതന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, സംശയാസ്പദകരമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

