ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. സന്ദേശത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും ശക്തമായ പൊലീസ് പരിശോധനയും നടത്തി. ഇന്ന് ഉച്ചയോടെയാണ് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിക്കുള്ളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇ മെയില്‍ സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി ചേരുന്ന സമയത്തുതന്നെ ഇമെയില്‍ സന്ദേശം വന്നത് പൊലീസ് ഗൗരവത്തിലാണ് അന്വേഷിക്കുന്നത്. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംശയകരമായ സാഹചര്യം കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശവും അഭിഭാഷകര്‍ക്ക് ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
ഹൈക്കോടതിക്ക് ബോംബ് ഭീഷണി

