Site iconSite icon Janayugom Online

ടൊറന്റോ– ഡൽഹി എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കി. ഇന്നലെ രാവിലെയാണ് ഡൽഹി പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ഉടൻതന്നെ വിമാന ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചു. വൈകുന്നേരം 3.40ന് വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്ത ശേഷം വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഡൽഹിയിലെ സ്ഫോടനത്തിനു ശേഷം വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, ഡൽഹി അടക്കം അഞ്ച് വിമാനത്താവളങ്ങളിൽ സമാനമായ ബോംബ് ഭീഷണി ഉണ്ടായിരുന്നു.

Exit mobile version