ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയില്‍ മുംബൈയിലെ പല സ്ഥലങ്ങളിലും വെള്ളം കയറുകയും പ്രതികൂല കാലാവസ്ഥ മൂലം ചില വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.
ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടതായി വിമാനക്കമ്പനികളായ സ്‌പേസ്‌ജെറ്റും വിസ്താരയും എക്‌സില്‍ കുറിച്ചു
ശക്തമായ മഴ പ്രവചിച്ച കാലാവസ്ഥാ വകുപ്പ് മുംബൈയിലും പരിസര പ്രദേശങ്ങളിലും മുന്നറിയിപ്പും നല്‍കി.നാളെ രാവിലെ അതിശക്തമായ മഴ പെയ്യുമെന്നും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.