Site iconSite icon Janayugom Online

തിരുവനന്തപുരത്ത് വീടിന് നേരെ ബോംബേറ്

തിരുവനന്തപുരത്ത് വീടിന് നേരെ ബോംബേറ്. കുറ്റിച്ചല്‍ മലവിള സ്വദേശി കിരണിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ അനീഷ് എന്നയാളാണ് ബോംബെറിഞ്ഞത് പൊലീസ് കണ്ടെത്തി. കിരണിന്റെ വീടിന് അടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് അനീഷ് ഒളിച്ചു കഴിഞ്ഞത്. ഈ വിവരം പുറത്തു പറഞ്ഞതിലുള്ള വൈരാഗ്യമാണ് വീട് ആക്രമിക്കാന്‍ കാരണമെന്ന് നെയ്യാര്‍ പൊലീസ് വ്യക്തമാക്കി.

അതേസമയം, കഴക്കൂട്ടത്ത് ക്വട്ടേഷന്‍ സംഘം പിടിയിലായി. യുവാവിന് നേരെ ബോംബെറിഞ്ഞ കേസിലെ നാല് പേരാണ് പിടിയിലായത്. അഖില്‍, രാഹുല്‍, ജോഷി, അജിത് എന്നിവരാണ് അറസ്റ്റിലായത്. ബോംബേറില്‍ ക്ലീറ്റസ് എന്ന യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അജിത് ലിയോണ്‍ എന്ന ലഹരിവില്‍പ്പനക്കാരനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാളും പൊലീസ് കസ്റ്റഡിയിലാണ്.

Eng­lish sum­ma­ry; Bomber hits house in Thiruvananthapuram

You may also like this video;

YouTube video player
Exit mobile version