നൈജീരിയയിലെ വടക്കുകിഴക്കൻ മൈദുഗുരിയിൽ ബുധനാഴ്ച രാത്രി പള്ളിയിൽ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 35 പേർക്ക് പരിക്കേറ്റതായും ചാവേർ ആക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അതേസമയം ചാവേർ ബോംബാക്രമണമായിരിക്കാമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ബോർണോ സംസ്ഥാന പൊലീസ് കമാൻഡ് വക്താവ് നഹും ദാസോ പറഞ്ഞു. നൈജീരിയയുടെ വടക്കൻ മേഖലയിൽ നടന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് ക്രിസ്മസ് രാവിലുണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം; അഞ്ച് മരണം, 30 പേർക്ക് പരിക്ക്

