23 January 2026, Friday

Related news

January 22, 2026
January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം; അഞ്ച് മരണം, 30 പേർക്ക് പരിക്ക്

Janayugom Webdesk
ല​ഗോസ്
December 25, 2025 6:21 pm

നൈജീരിയയിലെ വടക്കുകിഴക്കൻ മൈദുഗുരിയിൽ ബുധനാഴ്ച രാത്രി പള്ളിയിൽ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 35 പേർക്ക് പരിക്കേറ്റതായും ചാവേർ ആക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. അതേസമയം ചാവേർ ബോംബാക്രമണമായിരിക്കാമെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്ന് ബോർണോ സംസ്ഥാന പൊലീസ് കമാൻഡ് വക്താവ് നഹും ദാസോ പറഞ്ഞു. നൈജീരിയയുടെ വടക്കൻ മേഖലയിൽ നടന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് ക്രിസ്മസ് രാവിലുണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.