Site iconSite icon Janayugom Online

ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കാണ് നല്‍കിയതെന്ന് വ്യക്തമാക്കണം; എസ് ബിഐയ്ക്ക് വീണ്ടും സുപ്രീംകോടതി വിമര്‍ശനം

ഇലക്ടറല്‍ ബോണ്ടുകളുടെ പൂര്‍ണ്ണമായ രേഖകള്‍ നല്‍കാത്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ 5 വര്‍ഷമായി നല്‍കിയ സംഭാവനകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പങ്കിടാന്‍ ബാങ്കിനോട് കോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിവരങ്ങള്‍ അപൂര്‍ണ്ണമാണെന്ന് പറഞ്ഞു.

ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗം ബെഞ്ച് എസ്ബിഐ ഇതിനകം പങ്കിട്ട വിശദാംശങ്ങള്‍ക്ക് പുറമേ ഇലക്ടറല്‍ ബോണ്ട് നമ്പറുകലും വെളിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തിയാല്‍ ബോണ്ട് വാങ്ങിയവര്‍ ആര്‍ക്കാണ് നല്‍കിയതെന്ന് വ്യക്തമാകും. നേരത്തെ എസ്ബിഐ കൈമാറിയ വിവരങ്ങള്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു.

ബോണ്ട് നമ്പറുകള്‍ എന്തുകൊണ്ട് കൈമാറിയില്ലെന്ന് ആരാഞ്ഞ സുപ്രീംകോടതി എസ്ബിഐക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

Eng­lish Summary:
Bond pur­chasers must spec­i­fy to whom they are issued; Supreme Court crit­i­cizes SBI again

You may also like this video:

Exit mobile version