Site icon Janayugom Online

ബോണ്‍വിറ്റ ആരോഗ്യപാനീയമല്ല

bournvita

ആരോഗ്യപാനിയ വിഭാഗത്തില്‍ നിന്നും ബോൺവിറ്റ ഉൾപ്പെടെയുള്ള എല്ലാ പാനീയങ്ങളും നീക്കം ചെയ്യാൻ ഇ കൊമേഴ്സ് കമ്പനികള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിര്‍ദേശം.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ നടത്തിയ അന്വേഷണത്തില്‍ ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിര്‍ദേശം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് നേരത്തെ ദേശീയ ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ചട്ടങ്ങള്‍ അനുസരിച്ച് ഹെല്‍ത്ത് ഡ്രിങ്കുകള്‍ക്കു നിര്‍വചനം നല്‍കിയിട്ടില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. 

ബോണ്‍വിറ്റയില്‍ അമിതമായ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും കളറുകള്‍ ചേര്‍ത്ത പാനീയങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അടുത്തിടെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Bon­vi­ta is not a health drink

You may also like this video

Exit mobile version