Site iconSite icon Janayugom Online

പുസ്തക പ്രകാശനം 29 ന്

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജയൻ മഠത്തിലിൻ്റെ ‘പ്രണയമേ മരണമേ എന്നെയൊന്ന് പുണരൂ’ എന്ന പുസ്തകവും സംസ്ഥാന അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസറും എഴുത്തുകാരിയുമായ ഷർമിള സി നായരുടെ ‘പാട്ട് പ്രണയം ജീവിതം’ എന്ന പുസ്തകവും നാളെ (29–5- 2025) പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരായ കെ വി മോഹൻകുമാറും ജി ആർ ഇന്ദുഗോപനും പുസ്തകങ്ങൾ പ്രകാശനം ചെയ്യും.

കേന്ദ്രസാഹിത്യ മലയാളം ഉപദേശക സമിതി അംഗം ഡോ. സാബു കോട്ടുക്കൽ അധ്യക്ഷത വഹിക്കും. അജിത്ത് എസ് ആർ ആമുഖം അവതരിപ്പിക്കും. സി ആർ ജോസ് പ്രകാശ്, അബ്ദുൾ ഗഫൂർ, കബനി സി സംഗീത ജെസ്റ്റിൻ എന്നിവർ സംസാരിക്കും. ഷർമിള സി നായർ മറുമൊഴി പറയും. ചലച്ചിത്ര പിന്നണി ഗായിക പ്രമീള ഏകോപനം നിർവഹിക്കും. പി എസ് സുരേഷ് സ്വാഗതവും ജയൻ മഠത്തിൽ നന്ദിയും പറയും.

Exit mobile version