Site iconSite icon Janayugom Online

കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ്; ശാസ്ത്രീയ തെളിവില്ലെന്ന് ഐസിഎംആർ

കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കുന്നതിൽ ശാസ്ത്രീയമായ തെളിവില്ലെന്ന് ഐസിഎംആർ. ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. പൗരന്മാരുടെ രണ്ടാം ഡോസ് വാക്സിനാണ് ഇപ്പോൾ സർക്കാരിന്റെ മുഖ്യ പ്രധാന്യം എന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെതിരെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിൽ ശാസ്ത്രീയ തെളിവൊന്നും ഇല്ല. ഇക്കാര്യത്തിൽ സർക്കാരിന് നേരിട്ട് തീരുമാനം എടുക്കാനാവില്ല. ഐസിഎംആർ ടീം ബൂസ്റ്റർ ഡോസ് നൽകേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് സർക്കാരിനെ അറിയിച്ചാൽ മാത്രം അത് പരിഗണിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

eng­lish sum­ma­ry; Boost­er dose against covid; ICMR says there is no sci­en­tif­ic evidence

you may also like this video;

YouTube video player
Exit mobile version