രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും കോവിഡ് ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിൽ. ചില രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, മൂന്നാം ഡോസ് ഇല്ലാത്തതുമൂലം ചിലരുടെ വിദേശയാത്ര ബുദ്ധിമുട്ടിലാകുന്നു. ഇത് കണക്കിലെടുത്താണ് മുതിർന്ന എല്ലാവരെയും ബൂസ്റ്റർ ഡോസിന് യോഗ്യരാക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.
നിലവിൽ കോവിഡ് മുൻനിര പ്രവർത്തകർക്കും 60 വയസിനു മുകളിൽ പ്രായമുള്ളവർക്കും മാത്രമേ ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ അനുമതിയുള്ളൂ. എല്ലാവർക്കും ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകണോ എന്നതിൽ കേന്ദ്രസർക്കാർ ചർച്ച നടത്തിവരികയാണെന്നാണ് സൂചന.
English Summary: Booster dose for everyone under consideration
You may like this video also