Site icon Janayugom Online

അതിർത്തിയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും: മന്ത്രി ജെ ചിഞ്ചുറാണി

chinjurani

കേരളത്തിൽ പക്ഷിമൃഗാദികൾക്കു പടർന്നുപിടിക്കുന്ന എല്ലാ അസുഖങ്ങളും അയൽസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നുമാണെന്നും അതിനാൽ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ഇരിട്ടി കിളിയന്തറയിലെ റിന്റർ പെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 


ഇതുംകൂടി വായിക്കൂ: മില്‍മ കൂടുതല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കും: മന്ത്രി ജെ ചിഞ്ചുറാണി


 

അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നുമാണ് ഇത്തരത്തിലുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നത്. കുളമ്പുരോഗം, കോഴിവസന്ത, പക്ഷിപ്പനി തുടങ്ങിയ എണ്ണിയാൽ തീരാത്ത രോഗങ്ങൾ ഇത്തരത്തിൽ കേരളത്തിലുടനീളം പടർന്ന് പിടിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അതിർത്തിയിലുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും.

 


ഇതുംകൂടി വായിക്കൂ: ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഒരു രൂപ അധികം നല്‍കും: മന്ത്രി ജെ ചിഞ്ചുറാണി


രോഗമുക്തരായ മൃഗങ്ങള്‍ക്കുള്‍പ്പെടെ വൈദ്യസഹായം എത്തിക്കുന്നതിന് ആധുനികരീതിയിലുള്ള സംവിധാനങ്ങളുമായി ഹെവിവെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Bor­der Ani­mal Hus­bandry Depart­ment check posts to be made more effi­cient: Min­is­ter J Chinchurani

You may like this video also

Exit mobile version