Site icon Janayugom Online

അതിര്‍ത്തി വിഷയം ഉഭയകക്ഷി ബന്ധത്തെ ഹനിക്കരുത്: ഇന്ത്യ

ഉഭയകക്ഷി ബന്ധം തകരുന്ന വിധത്തിലുള്ള നടപടി ഒരു രാജ്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഒര്‍ഗനൈസേഷനില്‍ വിദേശമന്ത്രിമാരുടെ യോഗത്തില്‍ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് രാജ്നാഥ് സിങ് അഭിപ്രായ പ്രകടനം നടത്തിയത്. ഗല്‍വാന്‍ വിഷയത്തിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്. ചൈനയുമായുള്ള സഹകരണം അതിര്‍ത്തി വിഷയത്തെ ആസ്പദമാക്കി നിശ്ചയിക്കും. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംയമനം പാലിക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്. 

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും തര്‍ക്കവും ഉഭയകക്ഷി ചര്‍ച്ചകളിലുടെ പരിഹരിക്കാന്‍ ഇന്ത്യ എന്നും തയ്യാറാണ്. അതിര്‍ത്തി സമാധാനവും സൗഹൃദവും നിലനിര്‍ത്താന്‍ നിലവിലുള്ള കരാര്‍ അനുസരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലഡാക്ക്, ഗല്‍വാന്‍, പാംഗോങ് എന്നിവിടങ്ങളില്‍ ചൈന നടത്തിയ ഇടപെടല്‍ അംഗീകരിക്കാനാവില്ല. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അനധിക‍ൃത താവളം നിര്‍മ്മിക്കാനുള്ള ചൈനീസ് ശ്രമം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. 2020 ല്‍ ഗാല്‍വനില്‍ 20 സൈനികരുടെ വീരമൃത്യുവിനു കാരണമായ പ്രകോപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ കാര്യവും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേഗത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനും യോഗത്തില്‍ ധാരണയായി. 

Eng­lish Summary;Border issue should not harm bilat­er­al ties: India

You may also like this video

Exit mobile version