Site iconSite icon Janayugom Online

അതിർത്തി സംരക്ഷണം തന്റെ ഉത്തരവാദിതം; പഹൽ​ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

അതിർത്തി സംരക്ഷണം തന്റെ ഉത്തരവാദിതമാണെന്നും പഹൽ​ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം. നമ്മുടെ ധീരരായ സൈനികര്‍ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചുപോന്നപ്പോള്‍, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും ഭാരതത്തിന്റെ ആത്മീയ രൂപത്തെയാണ് സംരക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 

ഒരിടത്ത് നമ്മുടെ സൈനികര്‍ രണഭൂമിയില്‍ പോരാടുമ്പോള്‍, മറുഭാഗത്ത് നമ്മുടെ സന്യാസിമാര്‍ ജീവനഭൂമിയിലാണ് പോരാടുന്നത്. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ്ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയിലിലുള്ള രണ്ട് ഭീകരരെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നിസാർ അഹമ്മദ്, മുസ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട് ജയിലിലാണ് ഇരുവരും. 

Exit mobile version