കേന്ദ്രവുമായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം കേരളാ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മെച്ചമോ, തര്‍ക്കങ്ങളില്‍ പരിഹാരമോ ഒന്നും ഉണ്ടായിട്ടില്ല. കേരളത്തിന്റെ കാര്യങ്ങള്‍ സംക്ഷിപ്തമായി കേന്ദ്രത്തെ ബോധിപ്പിച്ചു. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യമാണ് കേന്ദ്രം തടസമായി ഉയര്‍ത്തിയത്.
ഇക്കാര്യത്തില്‍ കേന്ദ്രത്തിനു പൂര്‍ണമായി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. കേസിന്റെ കാരണം പറഞ്ഞ് സംസ്ഥാനത്തിന് സാധാരണ ഗതിയില്‍ ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങള്‍ തടയപ്പെടരുത് എന്ന ആവശ്യവും ചര്‍ച്ചകളില്‍ മുന്നോട്ടു വച്ചു.നാളെ ഉദ്യോഗസ്ഥ തലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. ധനമന്ത്രിക്ക് പുറമെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്ര അഗര്‍വാള്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്.
English Summary:Borrowing limit: No resolution in negotiations
You may also like this video