27 December 2025, Saturday

Related news

December 18, 2025
November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025
September 13, 2025
July 18, 2025
July 2, 2025

കടമെടുപ്പ് പരിധി: ചര്‍ച്ചയില്‍ പരിഹാരമായില്ല

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2024 11:08 pm

കേന്ദ്രവുമായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം നടത്തിയ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം കേരളാ ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മെച്ചമോ, തര്‍ക്കങ്ങളില്‍ പരിഹാരമോ ഒന്നും ഉണ്ടായിട്ടില്ല. കേരളത്തിന്റെ കാര്യങ്ങള്‍ സംക്ഷിപ്തമായി കേന്ദ്രത്തെ ബോധിപ്പിച്ചു. എന്നാല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യമാണ് കേന്ദ്രം തടസമായി ഉയര്‍ത്തിയത്.

ഇക്കാര്യത്തില്‍ കേന്ദ്രത്തിനു പൂര്‍ണമായി കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. കേസിന്റെ കാരണം പറഞ്ഞ് സംസ്ഥാനത്തിന് സാധാരണ ഗതിയില്‍ ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങള്‍ തടയപ്പെടരുത് എന്ന ആവശ്യവും ചര്‍ച്ചകളില്‍ മുന്നോട്ടു വച്ചു.നാളെ ഉദ്യോഗസ്ഥ തലത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. ധനമന്ത്രിക്ക് പുറമെ അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്ര അഗര്‍വാള്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്. 

Eng­lish Summary:Borrowing lim­it: No res­o­lu­tion in negotiations
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.