Site icon Janayugom Online

കടമെടുപ്പ് പരിധി; സുപ്രീം കോടതി വിധി ചരിത്രപരം: മന്ത്രി കെ എൻ ബാലഗോപാൽ

കടമെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനുവിട്ട സുപ്രീം കോടതി വിധി ചരിത്രപരമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര സർക്കാർ തള്ളണമെന്ന് ആവശ്യപ്പെട്ട കേസാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. എത്രയുംവേഗം കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക കാര്യങ്ങളിൽ ഇത്തരത്തിലൊരു കേസും രാജ്യത്ത് ആദ്യത്തേതാണ്. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള സാമ്പത്തിക വിഷയങ്ങളിൽ കേസ് നിർണായകമാകും. ഇതിന്റെ ഗൗരവം എത്രത്തോളമെന്ന് കോടതിക്ക് ബോധ്യമായി. കേരളത്തിന്റെ അപേക്ഷ ഭരണഘടനാപരമായി പരിശോധിക്കേണ്ടതാണ് എന്നാണ് കോടതി വിലയിരുത്തിയത്. 

ആവശ്യത്തിൽ ന്യായമില്ലെന്ന് കേന്ദ്രം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. സുപ്രീം കോടതിയുടെ ഇടക്കാലവിധി കേരളം പോലെ സമാന അവസ്ഥ നേരിടുന്ന എല്ലാ സംസ്ഥാനങ്ങൾക്കും സഹായകരമാകും എന്നാണ് പ്രതീക്ഷ. കോടതിയിൽ പോയതിനുശേഷം സംസ്ഥാനത്തിന് കിട്ടിയ 13,000 കോടി രൂപ അധികമായി കിട്ടിയതല്ല, മറിച്ച് സാധാരണഗതിയിൽ കിട്ടേണ്ടതാണ്. പ്ലാൻ ബി എന്നാൽ ജനങ്ങളെ സംഘടിപ്പിച്ച് മുന്നോട്ട് പോവുക എന്നതാണെന്നും അല്ലാതെ ‘ബി’ നിലവറ തുറന്ന് പണം കൊടുക്കുമെന്നല്ലെന്നും ബാലഗോപാൽ പറഞ്ഞു. കൊല്ലം പ്രസ്സ് ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി,

Eng­lish Summary:borrowing lim­it; Supreme Court judg­ment his­toric: Min­is­ter KN Balagopal
You may also like this video

Exit mobile version