കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രസ്റ്റ് അംഗത്വത്തിൽ നിന്നും പ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി രാജിവച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരിലൊരാളായ അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്ന് ഫൗണ്ടേഷൻ ഔദ്യോഗികമായി അറിയിച്ചു. കൊച്ചി ബിനാലെയെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് ബോസ് കൃഷ്ണമാചാരി. പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ച് തുടങ്ങി എന്ന് ബിനാലെ അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരി രാജിവച്ചു

