Site iconSite icon Janayugom Online

ബിജെപിയേയും, കോണ്‍ഗ്രസിനേയും ഒരേപോലെ എതിര്‍ക്കപ്പെടണം : ജനാര്‍ദ്ദന്‍ റെഡ്ഢി

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയേയും,കോണ്‍ഗ്രസിനേയും ഒരുപോലെ നേരിടാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാവും മുന്‍ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയുമായിരുന്ന ജനാര്‍ദ്ദന്‍ റെഡ്ഢി. ബിജെപി ഇത്രയുംകാലം തന്നെ വെച്ച് പന്താടുകയായിരുന്നുവെന്നും അവസാനം പന്ത് തന്‍റെ കോര്‍ട്ടിലെത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വന്തം പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത് ബിജെപി വോട്ടുകളില്‍ വിള്ളലുണ്ടാക്കാനാണെന്ന ആരോപണം നിലനില്‍ക്കെയാണ് നിലപാട് വ്യക്തമാക്കി ജനാര്‍ദ്ധന്‍ റെഡ്ഡി രംഗത്തെത്തിയിരിക്കുന്നത്.ബിജെപി വോട്ട് വിഭജിക്കാനുള്ള തന്ത്രമാണ് എന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം എന്ന വാദം തെറ്റാണ്. ഇതെന്റെ വ്യക്തിപരമായ പോരാട്ടമാണ്. കോണ്‍ഗ്രസിനോടും ബിജെപിയോടും ഒരുപോലെ മത്സരിക്കാനാണ് ഞങ്ങളുടെ തീരുമാനം.

55 സ്ഥാനാര്‍ത്ഥികളെ ഇതിനോടകം ഞങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുമായി സഹകരിക്കുന്ന പാര്‍ട്ടികള്‍ക്ക് പിന്തുണ കൊടുക്കാന്‍ തയ്യാറാണ്. മന്ത്രിയെന്ന നിലയിലും എംഎല്‍എ എന്ന നിലയിലും ഇത്രയും കാലം ഞാന്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം കണ്ട് ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യും.എന്റെ പാര്‍ട്ടിയുടെ ചിഹ്നം ഫുട്‌ബോളാണ്. അതുപോലെ ആയിരുന്നു ഇത്രയും കാലത്തെ എന്റെ രാഷ്ട്രീയ ജീവിതവും.

ഒരു പന്ത് പോലെ എന്നെ എല്ലാവരും തട്ടിക്കളിച്ചു. എന്റെ സ്വന്തം പാര്‍ട്ടിയും പ്രതിപക്ഷ കക്ഷികളുമുള്‍പ്പെടെ എന്നെ വെച്ച് പന്താടി. ഇപ്പോള്‍ ഞാനും തെരഞ്ഞെടുപ്പിന്റെ മൈതാനത്തിലേക്ക് ഇറങ്ങിയിരിക്കുന്നു. പന്തിപ്പോള്‍ എന്റെ കോര്‍ട്ടിലാണ്,’ ജനാര്‍ദ്ധന്‍ റെഡ്ഡി പറഞ്ഞു.2008 കാലഘട്ടത്തില്‍ കര്‍ണാടകയിലെ ടൂറിസം വകുുപ്പ് മന്ത്രിയായിരുന്നു

തന്റെ സിറ്റിങ് സീറ്റായ ബെല്ലാരി വിട്ട് ഗംഗാവതിയിലാണ് ജനാര്‍ദ്ധന്‍ റെഡ്ഡി ഇത്തവണ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. നാമനിര്‍ദേശ പത്രിക സമയത്ത് സമര്‍പ്പിച്ച സത്യവാങ് മൂലത്തിലെ കണക്ക് പ്രകാരം 19 കേസുകളാണ് റെഡ്ഡിക്കെതിരെ നിലവിലുള്ളത്.അതിനിടെ തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തന്നെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്നുമാണ് ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ വാദം.

Eng­lish Sum­ma­ry: Both BJP and Con­gress should be opposed equal­ly: Janard­han Reddy

You may also like this video:

Exit mobile version