Site iconSite icon Janayugom Online

ഇടുക്കിയില്‍ നീന്തൽ പഠിക്കുന്നതിനിടയിൽ കുട്ടി മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് നീന്തൽ പഠിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാറത്തോട് മേട്ടകിൽ സൂര്യാ ഭവനിൽ ശെന്തിൽ മകൻ ഹാർവിൻ (13) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മേട്ടകിയിലെ ചെക്ക് ഡാമിൽ സഹോദരി ഹർഷിനി അടങ്ങുന്ന സുഹൃത്ത് സംഘത്തോടൊപ്പം കുളിക്കാൻ എത്തിയത്. സുരക്ഷിതത്വത്തിന്റെ ഭാഗമായി അരയിൽ കയറു കെട്ടിയാണ് ഹാർവിൻ ചെക്ക് ഡാമിൽ ഇറങ്ങിയത്.

കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ കരയ്ക്ക് എത്തിച്ചത്. ഉടൻ തന്നെ നെടുങ്കണ്ടം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നെടുങ്കണ്ടം ഹോളിക്രോസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഹാർവിൻ. മാതാവ്:മഹാലക്ഷ്മി.

Eng­lish Sum­ma­ry: Boy drowned while learn­ing swim­ming in Idukki

You may also like this video

Exit mobile version