Site iconSite icon Janayugom Online

ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ ; കെ സി വേണുഗോപാലിന്റെ പരാമര്‍ശം വിവാദമാകുന്നു

എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ എംപിയുടെ പരാമര്‍ശം വിവാദമാകുന്നു. ഏറ്റവും വൃത്തികെട്ട പരാമര്‍ശമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനമുയരുന്നത്. ആല്പപുഴ എംപികൂടിയായ വേണുഗോപാല്‍ ആലപ്പുഴയില്‍ വെച്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്നാണ് അദ്ദേഹം നടത്തിയത്.ഈ വിവാദ പരാമർശം അദ്ദേഹം നടത്തുമ്പോൾ വനിതാ നേതാവായ ഷാനിമോൾ ഉസ്മാൻ തൊട്ടടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ഈ പ്രസ്താവന നേതാക്കളുടെ ഉള്ളിലിരിപ്പാണ് പുറത്തുവരുന്നതെന്ന് ചില വനിതാ നേതാക്കൾ തന്നെ അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു

കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ തന്നെ കെസിയുടെ ഈ പരാമർശം വളരെയധികം ചർച്ചയായിട്ടുണ്ട്. ഇദ്ദേഹം ഈ നാട്ടിലെ വനിതകൾക്ക് എന്താണ് പ്രാധാന്യം നൽകുന്നത് എന്ന ചോദ്യം ഉയരുന്നത്. ലിംഗ സമത്വം അവകാശപ്പെടുന്ന ഒരു പാർട്ടിയായി കോണ്‍ഗ്രസിനെ വിശേഷിപ്പിക്കപ്പെടുമ്പോളാണ് പാര്‍ട്ടിയുടെ പ്രധാന ഭാരവാഹിയുടെ വായിൽ നിന്ന് ഇത്തരമൊരു വിവാദ പരാമർശം ഉണ്ടായിരിക്കുന്നത്. 

സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയൊക്കെ മുന്നിൽ നിർത്തി രാഷ്ട്രീയ പ്രചരണം നടത്തുന്ന പാർട്ടിയുടെ ദേശീയ നേതാവാണ് കെ സി വേണുഗോപാല്‍ വനിതകളൊക്കെ മാറി നിൽക്കട്ടെ, ഞങ്ങൾ അങ്ങോട്ട് നയിച്ചോളാം എന്നുള്ള ചിന്താഗതിയാണ് ഇവരുടെയെല്ലാം മനസ്സിലുള്ളതെന്ന് വ്യക്തമാക്കുന്നത് തന്നെയാണ്. ഇത്രയും അധികം രാഷ്ട്രീയ പരിചയസമ്പത്തുള്ള ഒരു നേതാവിന്റെ ഭാഗത്ത് നിന്നാണ് ആൺകുട്ടികൾ കേരളം ഭരിക്കും എന്ന പരാമർശം ഉണ്ടായത് .

ആൺകുട്ടികൾ ഭരിക്കും എന്ന് പറയുമ്പോൾ സ്ത്രീകൾക്ക് അവിടെ ഇടമില്ല എന്നാണ് പറഞ്ഞുവെക്കുന്നതിന്റെ അർത്ഥമെന്നും, ലിംഗസമത്വത്തിന് അപ്പുറമുള്ള പരാമർശമാണിതെന്നും പൊതുസമൂഹത്തില്‍ വിലയിരുത്തപ്പെടുന്നു

Exit mobile version