കൊച്ചി ബ്രഹ്മപുരം തീപിടിത്തം വിഷയത്തില്‍ അടിയന്തിരയോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് 5 മണിക്കാണ് യോഗം.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷന് നൽകിയിരുന്നുവെന്നാണ് കളക്ടര്‍ വ്യക്തമാക്കിയത്.
പൊതു ജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തെ മുഴുവന്‍ ഒരു നഗരമായി കാണണം. മാലിന്യ സംസ്‌കരണത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണം. ഉറവിടത്തില്‍ നിന്ന് തന്നെ മാലിന്യം വേര്‍തിരിക്കണമെന്നും കോടതി വ്യക്തമാക്കി.
പൊതു ഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ നഗരം മുഴുവന്‍ മാലിന്യം കുമുഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുത്, അതാണ് കോടതിയുടെ ഉദ്ദേശമെന്നും കൂട്ടിച്ചേര്‍ത്തു.
English Summary: brahmapuram fire chief minister called an emergency meeting
You may also like this video