കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാന്റിലെ തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച നിരീക്ഷണ സമിതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേയും ചൊവ്വാഴ്ച ആരംഭിക്കും.
പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.അതേ സമയം, പ്രതിസന്ധി സൃഷ്ടിച്ച പുകപടലങ്ങൾക്ക് ബ്രഹ്മപുരത്ത് ശമനം കണ്ടു തുടങ്ങി.
എസ്‌കവേറ്ററുകളും ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ജീവനക്കാരും സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും ചേര്‍ന്നാണ് ബ്രഹ്മപുരത്ത് ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നത്. മണ്ണുമാന്തികൾ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികൾ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂർണമായും നിയന്ത്രണ വിധേയമാക്കുന്നത്.
English Summary:
Brahmapuram waste disposal plant fire: Monitoring committee report to be submitted to High Court tomorrow
You may also like this video: