മെസേജിങ് ആപ്പായ ടെലഗ്രാമിന് ഏർപ്പെടുത്തിയ വിലക്ക് ബ്രസീൽ സുപ്രീം കോടതി നീക്കി. പ്ലാറ്റ്ഫോമിൽ മാറ്റങ്ങൾ വരുത്താനുള്ള മുൻ ഉത്തരവ് ടെക് കമ്പനി പാലിച്ചതിനെത്തുടർന്ന് ഞായറാഴ്ചയാണ് വിലക്ക് മാറ്റിയത്.
വ്യാജപ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആപ്പ് നിരോധിച്ചത്. ബ്രസീലിയൻ നിയമത്തോട് ടെലഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ നിരന്തരമായി പരാജയപ്പെടുന്നതും പൂർണമായും നിയമവാഴ്ചക്കെതിരാണെന്ന് ജഡ്ജി അലക്സാണ്ടർ ഡി മൊറേസ് പറഞ്ഞിരുന്നു.
english summary; Brazil Supreme Court Lifts Ban On Messaging App Telegram
you may also like this video;