Site icon Janayugom Online

ബ്ര​സീ​ലില്‍ ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീക്കി

മെ​സേ​ജിങ് ആ​പ്പാ​യ ടെ​ല​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ബ്ര​സീ​ൽ സു​പ്രീം ​കോ​ട​തി നീ​ക്കി. പ്ലാ​റ്റ്​ഫോ​മി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള മു​ൻ ഉ​ത്ത​ര​വ് ടെ​ക് ക​മ്പ​നി പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ചയാണ് വി​ല​ക്ക് മാറ്റിയത്.

വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ആ​പ്പ് നി​രോ​ധി​ച്ച​ത്. ബ്ര​സീ​ലി​യ​ൻ നി​യ​മ​ത്തോ​ട് ടെ​ല​ഗ്രാം കാ​ണി​ക്കു​ന്ന അ​നാ​ദ​ര​വും കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ നി​ര​ന്ത​ര​മാ​യി പ​രാ​ജ​യ​പ്പെ​ടു​ന്ന​തും പൂ​ർ​ണ​മാ​യും നി​യ​മ​വാ​ഴ്ച​ക്കെ​തി​രാ​ണെ​ന്ന് ജ​ഡ്ജി അ​ല​ക്​സാ​ണ്ട​ർ ഡി ​മൊ​റേ​സ് പറഞ്ഞിരുന്നു.

eng­lish sum­ma­ry; Brazil Supreme Court Lifts Ban On Mes­sag­ing App Telegram

you may also like this video;

Exit mobile version