വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ബ്രസീല്‍ സുപ്രീംകോടതി. വാക്സിന്‍ എടുക്കാത്തവര്‍ക്കും രാജ്യത്ത് പ്രവേശിക്കാമെന്ന പ്രസിഡന്റ് ജയ്ര്‍ ബൊള്‍സൊനാരൊയുടെ പ്രഖ്യാപനത്തിന് കനത്ത തിരിച്ചടിയാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് റോബെര്‍ട്ടോ ബരോസൊയാണ് ഉത്തരവിറക്കിയത്. സന്ദര്‍ശകര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരോഗ്യവിഭാഗം നിരവധി തവണ പ്രസിഡന്റിനെ സമീപിച്ചിരുന്നുവെങ്കിലും വാക്സിന്‍ രഹിത വിനോദസഞ്ചാരത്തെ പ്രൊത്സാഹിപ്പിക്കുമെന്നാണ് ബൊള്‍സൊനാരൊ പ്രതികരിച്ചത്.
കോവിഡ് വാക്സിന്‍ ലഭിക്കാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്കും മാത്രമാണ് ഇളവുകള്‍ അനുവദിക്കാന്‍ കഴിയുകയെന്ന് സുപ്രിംകോടതിയുടെ ഉത്തരവില്‍ പറയുന്നു. പുതിയ നിയന്ത്രണങ്ങള്‍ എന്നു മുതല്‍ പ്രബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല. നിലവില്‍ നാല് ഒമിക്രോണ്‍ കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്.
english summary; Brazil’s Supreme Court rules vaccine certificate mandatory
you may also like this video;