Site iconSite icon Janayugom Online

ജസ്‌ന തിരോധാനത്തിൽ വഴിത്തിരിവ്; ജയിലിലുണ്ടായിരുന്ന യുവാവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

ജസ്‌ന കേസില്‍ വീണ്ടും വഴിത്തിരിവ്. ജയിലില്‍ കഴിഞ്ഞ യുവാവാണ് ഇപ്പോള്‍ സിബിഐയ്ക്ക് മൊഴി നല്‍കിയത്. ജയിലില്‍ തനിക്കൊപ്പം കഴിഞ്ഞ മറ്റൊരു യുവാവിന് ജസ്‌നയെ കുറിച്ച് അറിയാമെന്നാണ് വെളിപ്പെടുത്തല്‍. പത്തനംതിട്ടക്കാരനെക്കുറിച്ചാണ് പൂജപ്പുര ജയിലിലെ സഹതടവുകാരന്റെ മൊഴി. യുവാവിന്റെ വിലാസം ഉള്‍പ്പെടെ ശരിയാണെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ സ്ഥിരീകരിച്ചു. അതേസമയം ജയില്‍ മോചിതനായ യുവാവ് ഇപ്പോള്‍ ഒളിവിലാണ്. 

2018 മാര്‍ച്ച് 20ന് രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ ജസ്‌ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്നു ജെസ്‌ന.

ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തില്‍ പുരോഗതി ഉണ്ടാവാതിരുന്നതോടെ, കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

Eng­lish Summary;Jasna Case; The cru­cial rev­e­la­tion of the young man who was in jail
You may also like this video

Exit mobile version