പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ പിരിച്ചു വിടാൻ തീരുമാനം. റവന്യു ജോയിന്റ് സെക്രട്ടറിയുടെ ശുപാർശ മന്ത്രി അംഗീകരിച്ചു. വില്ലേജ് ഓഫീസർക്കെതിരെയും നടപടിയെടുക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. ശുപാര്‍ശകള്‍ മന്ത്രി കെ രാജന്‍ പരിശോധിച്ച് അംഗീകാരം നല്‍കി.
വില്ലേജ് ഓഫീസർ സജിത് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും വില്ലേജ് തല ജനകീയ സമിതി ചേരുന്നതിൽ വീഴ്ച്ച ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. കഴിഞ്ഞമാസമാണ് കൈക്കൂലി കേസില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. സുരേഷ് കുമാറിന്റെ മുറിയിൽ നിന്ന് ആകെ മുപ്പത്തിയഞ്ച് ലക്ഷത്തി ഏഴുപതിനായിരം രൂപയാണ് കണ്ടെത്തിയത്. പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവയും കണ്ടെത്തിയിരുന്നു.
English Summary: bribe case village assistant suresh kumar expell
You may also like this video