Site icon Janayugom Online

സർട്ടിഫിക്കറ്റ് നൽകാൻ കൈക്കൂലി: വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

village officer

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിലായി. ഇടുക്കി കൊന്നത്തടി വില്ലേജ് ഓഫിസർ തിരുവനന്തപുരം സ്വദേശി കെ. ആർ .പ്രമോദ് കുമാറിനെയാണ് വിജിലൻസ് കോട്ടയം മേഖല എസ്.പി.വി.ജി.വിനോദ് കുമാറിൻ്റെ നിർദ്ദേശപ്രകാരം തൊടുപുഴ വിജിലൻസ് ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.കുടുംബാംഗ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കാക്കാ സിറ്റി സ്വദേശിയിൽ നിന്ന് വില്ലേജാഫീസർ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അറസ്റ്റ്. സ്വയം തൊഴിൽ ലോൺ എടുക്കുന്നതിനായി ബാങ്കിൽഹാജരാക്കേണ്ട കുടുംബം ഗസർട്ടിഫിക്കറ്റിനു വേണ്ടി പരാതിക്കാരൻ നിരവധി തവണ വില്ലേജാഫീസ് കയറിയിറങ്ങിയെങ്കിലും ഓഫീസർ സർട്ടിഫിക്കറ്റ് നൽകിയില്ല. രണ്ടു ദിവസം മുമ്പ് ഓഫീസർ 3000 രൂപാ ആവശ്യപ്പെട്ടു. 500 രൂപ അഡ്വാൻസായി നൽകി. ബാക്കി തുക ഇന്നലെ വില്ലേജാഫീസിൽ വെച്ച് തുക കൈമാറുന്നതിനിടെയാണ് വില്ലേജ് ഓഫീസർ പിടിയിലായത്. വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന് പുറമേ സി.ഐമാരായ ടിപ്സൻ തോമസ്, മഹേഷ്‌ പിള്ള, രമേഷ് ജി,എസ്.ഐമാരായ ഷാജി, .സുരേഷ് കുമാർ ബി, കെ എൻ സുരേഷ് എ.എസ്.ഐമാരായ സഞ്ജയ്‌, ബേസിൽ, മുഹമ്മദ്‌ ‚ഷാജികുമാർ, ബിനോയ്, വനിതാ എ.എസ്.ഐ രഞ്ജിനി ടി.പി. എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Bribe to issue cer­tifi­cate: Vil­lage offi­cer caught in Vig­i­lance arrested

You may like this video also

Exit mobile version