Site iconSite icon Janayugom Online

കൈക്കൂലി: ഡോ ഷെറി ഐസക്കിന് സസ്പെന്‍ഷന്‍: ഡോക്ടറുടെ സ്വത്തിനെക്കുറിച്ച് ഇ ഡി അന്വേഷണവും

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടർ ഷെറി ഐസക്കിനെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സസ്‌പെൻഡ് ചെയ്തു. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയതിനും കൈക്കൂലി വാങ്ങിയതിനുമാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസമാണ് തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്ടറായ ഷെറിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്. ശസ്ത്രക്രിയ നടത്താൻ പാലക്കാട് സ്വദേശിയില്‍ നിന്നും 3000 രൂപയാണ് 

ഡോക്ടർ വാങ്ങിയത്. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ സ്വത്ത് സംബന്ധിച്ച് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ഉണ്ടാകും. വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചതിനെ തുടർന്നാണ് ഇഡി ഇടപ്പെടുക. അഞ്ച് ലക്ഷത്തിന് മുകളില്‍ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും.

Eng­lish Sum­ma­ry: Bribery: Dr Sher­ry Isaac sus­pend­ed: ED and probe into doc­tor’s property

You may also like this video

Exit mobile version