ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ ഇഷ്ടികച്ചൂളയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പതു തൊഴിലാളികള്‍ മരിച്ചു. മോതിഹാരിയിലെ രാംഗര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നരിര്‍ഗിരില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇഷ്ടികച്ചൂള ഉടമ ഉള്‍പ്പെടെയാണ് മരിച്ചത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.
English Summary: Brick kiln blast in Bihar; Nine deaths
You may also like this video