March 26, 2023 Sunday

Related news

March 7, 2023
March 3, 2023
February 28, 2023
January 22, 2023
December 30, 2022
December 26, 2022
December 25, 2022
December 25, 2022
December 16, 2022
November 16, 2022

ബിഹാറില്‍ ഇഷ്ടിക ചൂളയില്‍ സ്ഫോടനം; ഒമ്പത് മരണം

Janayugom Webdesk
പട്ന
December 25, 2022 4:30 am

ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ ഇഷ്ടികച്ചൂളയിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പതു തൊഴിലാളികള്‍ മരിച്ചു. മോതിഹാരിയിലെ രാംഗര്‍വ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നരിര്‍ഗിരില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇഷ്ടികച്ചൂള ഉടമ ഉള്‍പ്പെടെയാണ് മരിച്ചത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റ എല്ലാവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

Eng­lish Sum­ma­ry: Brick kiln blast in Bihar; Nine deaths

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.