ബിഹാറില്‍ പാലങ്ങള്‍ക്ക് ശനിദശ. പാലം നിലംപതിക്കല്‍ സംസ്ഥാനത്ത് തുടര്‍ക്കഥയായി മാറുന്നതിനിടെ വീണ്ടും പാലം തകര്‍ന്നു. കഴിഞ്ഞ ദിവസം ഗന്ധകി നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നതിന് പിന്നാലെ വീണ്ടും അതേ നദിയില്‍ മറ്റൊരു പാലം കൂടി കൂപ്പുകുത്തി. ബനെയാപൂര്‍ ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പാലമാണ് തകര്‍ന്നത്. സരണിലെ ഗ്രാമങ്ങളെ അയല്‍ ജില്ലയായ സിവാനുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം. ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാദേശിക ഭരണകൂടം നിര്‍മ്മിച്ച പാലം ഇന്നലെ രാവിലെയോടെയാണ് നിലംപരിശായത്.
സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും കണക്കെടുത്ത് അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഗ്രാമീണ വികസന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 16 ദിവസത്തിനിനിടെ സിവാന്‍, സരണ്‍, മധുബാനി, അരാരിയ, കിഷന്‍ഗഞ്ച് ജില്ലകളില്‍ പത്തോളം പാലങ്ങളാണ് തകര്‍ന്നത്. അതേസമയം പാലങ്ങള്‍ സന്ദര്‍ശിച്ച് പോരായ്മകള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
English Summary:Bridge collapses again in Bihar; 10 in 16 days
You may also like this video