Site iconSite icon Janayugom Online

ബ്രിജ് ഭൂഷണിന് സീറ്റില്ല; പകരം മകന്‍ കരൺ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

brij bhushanbrij bhushan

ബ്രിജ് ഭൂഷണിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി. കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥിയാകും. റായി ബറെലിയിൽ ദിനേശ് പ്രതാപ് സിംഗ് ബിജെപി സ്ഥാനാർത്ഥിയാകും എന്നും പ്രഖ്യാപനം. ഗുസ്തി തരങ്ങൾക്കെതിരായ ലൈംഗികാതിക്രമ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നീക്കം. കൈസർഗഞ്ചിൽ നാമനിർദേശപട്ടിക സമർപ്പിക്കാനുള്ള അവസാനതീയതി നാളെയാണ്. ഈ സാഹചര്യത്തിലാണ് ബ്രിജ് ഭൂഷണിന്റെ മകനെ സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴ് വനിത താരങ്ങളാണ് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്. ഗുസ്ത താരങ്ങളുടെ പരാതികളാണ് ബ്രിജ് ഭൂഷണെതിരായ പൊലീസ് എഫ് ഐആറില്‍ ഉള്ളത്. ഫോട്ടോ എടുക്കാനെന്നെ പേരില്‍ ചേര്‍ത്തുനിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പരാതിയിലെടുത്ത എഫ്‌ഐആറില്‍ പറയുന്നത്. പരിശീലനം നടത്തുന്ന താരത്തിന്റെ ജഴ്‌സി ഉയര്‍ത്തി ദേഹത്ത് സ്പര്‍ശിച്ചു.

ഊണ് മേശയ്ക്ക് സമീപത്ത് വച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സഹോദരനൊപ്പം ഗുസ്തി ഫെഡറേഷന്‍ ഓഫിസില്‍ വന്ന താരത്തോട് സഹോദരനെ പുറത്തുനിര്‍ത്തി അകത്തുവരാനാവശ്യപ്പെട്ട ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നു. വരിയില്‍ നില്‍ക്കവേ പിന്‍വശത്തുകൂടെ വന്ന് ബ്രിജ് ഭൂഷണ്‍ ദേഹത്ത് സ്പര്‍ശിച്ചു. പ്രകടനം മെച്ചപ്പെടുത്താന്‍ ആവശ്യമായ സപ്പ്‌ളിമെന്റ്‌സ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പല വര്‍ഷങ്ങളില്‍ പല സ്ഥലങ്ങളിലായി നടന്ന ലൈംഗീക അതിക്രമങ്ങളാണ് പൊലീസ് എഫ് ഐ ആറിലുള്ളത്.

Eng­lish Summary:Brij Bhushan has no seat; His son Karan Bhushan is a BJP can­di­date instead
You may also like this video

Exit mobile version