സംപ്രേഷണം വിലക്കിയതിനെതിരെ മീഡിയവൺ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്രം നടത്തിയത് മൗലികാവകാശ ലംഘനമാണെന്ന് മീഡിയവണ്ണിന് വേണ്ടി ഹാജരായ അഡ്വ. ദുഷ്യന്ത് ദവെ വാദിച്ചു.
അഞ്ച് മുന്നറിയിപ്പുകൾ നൽകിയ ശേഷമേ സംപ്രേഷണം റദ്ദാക്കാൻ നിയമമുള്ളൂവെന്നും ദുഷ്യന്ത് ദവേ ചൂണ്ടിക്കാട്ടി. ദേശസുരക്ഷയുടെ പേരു പറഞ്ഞുകൊണ്ട് മാത്രം ജുഡീഷ്യൽ പരിശോധന ഇല്ലാതാക്കരുതെന്നും അദ്ദേഹം വാദിച്ചു. അതേസമയം വിലക്കിന് കാരണമായ വിശദാംശങ്ങളുടെ രേഖകൾ ഹാജരാക്കാൻ ചൊവ്വാഴ്ചവരെ സാവകാശം വേണമെന്ന് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു.
English Summary:Broadcast ban: MediaOne appeal postponed to pronounce verdict
You may also like this video