താമരശ്ശേരിയിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. താമരശ്ശേരിയ്ക് സമീപം കോരങ്ങാട് ന്യൂ ഹോട്ടൽ ജീവനക്കാരൻ വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആദി (13) , മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരിച്ചത്. കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് കക്കൂസ് നിർമാണത്തിന് വേണ്ടി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിലാണ് വീണത്.
ട്യൂഷന് പോയ കുട്ടികൾ ടീച്ചറുടെ അടുത്തെത്താതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്. കുഴിയുടെ കരയിൽ ചെരുപ്പും പുസ്തകവും കണ്ടെതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു. മാതാവ് : നജീറ.
English Summary: Brothers who went for tuition drowned to death
You may also like this video