Site iconSite icon Janayugom Online

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ബ്രൂസെല്ലോസിസ് രോഗബാധ. തിരുവനന്തപുരം വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് രോഗം സ്ഥിരീകരിച്ചത്.
കന്നുകാലികളില്‍ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക് പകരാറുള്ളത്. പനി, തലവേദന, പേശി വേദന, സന്ധി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ മകനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ അച്ഛനും സ്ഥിരീകരിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
രോഗബാധയുണ്ടായവരുടെ വീട്ടില്‍ മൃഗസംരക്ഷണവകുപ്പിലെ വിദഗ്ധ സംഘം പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. 13ന് ക്ഷീര കർഷകർക്കായി പഞ്ചായത്ത് ഹാളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

Eng­lish Summary;Brucellosis con­firmed in Thiruvananthapuram
You may also like this video

Exit mobile version