Site iconSite icon Janayugom Online

ക്രൂരനായ ലൈംഗിക കുറ്റവാളി, ഗര്‍ഭിണിയായിരിക്കെ മൃഗീയ പീഡനം; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഒന്നാം ബലാത്സംഗകേസിലെ അതിജീവിത

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ത്തെതിരെ ഒന്നാം ബലാത്സംഗകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍.രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരനായ ലൈംഗിക കുറ്റവാളിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ആദ്യ കേസിലെ അതിജീവിത പരാതിഉന്നയിച്ചിരിക്കുന്നത്.ഗര്‍ഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും അതിജീവിത പറയുന്നു.രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അതിജീവിതയുടെ മറുപടി സത്യവാങ്മൂലം.

നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തളളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം ഇന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും.രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കും.

മൂന്നാം ബലാത്സംഗ കേസിൽ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. നാളെ അപേക്ഷയില്‍ വാദം കേള്‍ക്കാനാണ് മാറ്റിയത്. എസ്ഐടിയുടെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചു എന്നും അതിജീവിത ഭീഷണിപ്പെടുത്തി നഗ്ന ദൃശ്യം ചിത്രീകരിച്ചുവെന്നും അതിജീവിത പറയുന്നു.ജാമ്യം നൽകിയാൽ നഗ്നദൃശ്യം പുറത്തുവിടുമെന്ന് ഭയമുണ്ടെന്നും ​അതിജീവിത പറയുന്നു. 

ന​ഗ്ന ദൃശ്യങ്ങൾ ഇപ്പോഴും രാഹുലിന്റെ ഫോണിലുണ്ട്. ഭീഷണിപ്പെടുത്തിയാണ് ഗർഭചിദ്രം ചെയ്തതെന്ന് വീണ്ടും അതിജീവിത പറയുന്നു. സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് തെളിഞ്ഞ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രതി സാഡിസ്റ്റും ഗുരുതരമായ മനോവൈകൃതമുള്ളയാളുമാണ്. രാഹുൽ പ്രതിയായ പത്തോളം പീഡന കേസുകളെപ്പറ്റി അന്വേഷണസംഘത്തിന് വിവരമുണ്ടെന്നും പരാതിക്കാരി മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. അതിൽ ഒന്ന് പ്രായപൂർത്തിയാകാത്ത അതിജീവിതയാണെന്നും അതിജീവിത വെളിപ്പെടുത്തി.

Bru­tal sex offend­er, bru­tal­ly tor­tured while preg­nant; Sur­vivor of first rape case oppos­es Rahul Mangkootatil’s bail plea

Exit mobile version