നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചർക്കാണ് (80) മർദ്ദനമേറ്റത്. അയൽവാസിയായ ഷാജിയാണ് മർദ്ദിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ ഷാജി ആക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റിട്ടുണ്ട്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ആക്രമണം തടഞ്ഞതും വയോധികയെ രക്ഷപ്പെടുത്തിയതും. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ആയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങളിൽ ഷാജി ഇന്ദ്രാണി ടീച്ചറെ ക്രൂരമായി മർദ്ദിക്കുന്നത് വ്യക്തമാണ്. ഇന്ദ്രാണിയുടെ മകൻ അയൽവാസിയായ ഷാജിയെ
നോക്കാൻ ഏൽപ്പിച്ചിട്ടാണ് പുറത്ത് പോകുന്നത്. എന്നാൽ ഇയാൾ ടീച്ചറെ മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. സംഭവത്തിൽ നിലമ്പൂർ പൊലീസ്
കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

