Site icon Janayugom Online

ബിഎസ്‌സി നഴ്‌സിങ് പ്രവേശനം ഇനി എന്‍ട്രന്‍സ് പരീക്ഷ വഴി

സംസ്ഥാനത്തെ ബിഎസ്‌സി നഴ്‌സിങ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷ വഴിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2024–25 അധ്യായന വര്‍ഷം മുതല്‍ ഇത് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. നഴ്സിങ് പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ നടത്തണമെന്ന് രണ്ടു വര്‍ഷമായി ദേശീയ നഴ്സിങ് കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരുന്നു.

പ്രവേശനപരീക്ഷയിലൂടെ അല്ലാതെ അഡ്മിഷന്‍ നേടുന്നവരുടെ ബിരുദം അംഗീകരിച്ച് നല്‍കില്ലെന്നും കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങളേയും അറിയിച്ചിരുന്നു. ഇത്തവണയും ഈ നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്നാണ് എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇത് വരെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടുവിന് ലഭിച്ച ഇന്‍ഡക്സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയാണ് (എല്‍ബിഎസ് ) സര്‍ക്കാര്‍ കോളജുകളിലേയും സ്വാശ്രയ കോളജുകളിലെ പകുതി സീറ്റിലേയും പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതും പ്രവേശന നടപടി പൂര്‍ത്തിയാക്കുന്നതും.

Eng­lish Summary:BSc Nurs­ing admis­sion is now through entrance exam
You may also like this video

Exit mobile version