പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി എസ് എൻ എൽ) സെപ്റ്റംബർ 27 മുതൽ ഇന്ത്യയിലുടനീളം 4ജി സേവനങ്ങൾ പൂർണമായി ആരംഭിക്കാൻ ഒരുങ്ങുന്നു. സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തുടനീളം 4ജി ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബി എസ് എൻ എൽ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എ റോബർട്ട് ജെ രവി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 15ന് 4ജി സേവനങ്ങളുടെ സോഫ്റ്റ് ലോഞ്ച് നടന്നിരുന്നു. 2024ൽ 25,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ മെട്രോ നഗരങ്ങളിൽ 4ജി സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ ഈ സേവനങ്ങൾക്കായി ഒരു ലക്ഷം മൊബൈൽ ടവറുകൾ രാജ്യത്തുടനീളം സ്ഥാപിച്ചുകഴിഞ്ഞു.
ബി എസ് എൻ എൽ 4G സേവനങ്ങൾ സെപ്റ്റംബർ 27 മുതൽ രാജ്യവ്യാപകമായി; 1 ലക്ഷം ടവറുകൾ സ്ഥാപിച്ചു

