Site icon Janayugom Online

ആരാധകരുടെ ഹൃദയം തകര്‍ത്ത് ബിടിഎസ്

കെ പോപ്പ് മേഖലയില്‍ നിന്ന് ലോകോത്തര തലത്തില്‍ ഉയര്‍ന്നു വന്ന ആദ്യ ബാന്‍ഡായ ബിടിഎസ് സംഗീതലോകത്തു നിന്നും ദീര്‍ഘമായ ഇടവേളയെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സംഘാംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാന്‍ഡ് ഔദ്യോഗികമായി അറിയിച്ചു. ബാന്‍ഡ് രൂപീകരിച്ച് 9 വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.

ആര്‍എം, ജെ-ഹോപ്പ്, ജിന്‍, സുഗ, പാര്‍ക്ക് ജി-മിന്‍, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാന്‍ഡിലുള്ളത്. ഓരോരുത്തരുടേയും കഴിവിനെ കൂടുതല്‍ വളര്‍ത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങള്‍ താല്‍ക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ബാന്‍ഡ് അംഗങ്ങള്‍ ഓരോരുത്തരും സ്വതന്ത്ര സംഗീത ആല്‍ബങ്ങളുമായി ഉടന്‍ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാല്‍ സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ 28 വയസ്സിനുള്ളില്‍ 18 മാസമെങ്കിലും നിര്‍ബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം.

Eng­lish sum­ma­ry; each of the bts band mem­bers was begin­ning a career of inde­pen­dent music

You may also like this video;

Exit mobile version