Site iconSite icon Janayugom Online

ബജറ്റ് നിരാശാജനകം: ബിനോയ് വിശ്വം

ഇടക്കാല ബജറ്റ് നിരാശാജനകമാണെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം എംപി. തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം തുടങ്ങിയ അസുഖകരമായ സത്യങ്ങൾ മറച്ചുവച്ച്, പൊതുതെരഞ്ഞെടുപ്പിന് മുമ്പ് സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധിപ്പെടുന്നുവെന്ന ചിത്രം അവതരിപ്പിക്കാനുള്ള വിഫല ശ്രമമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. തൊഴിലില്ലായ്മയെക്കുറിച്ച് പരാമർശമില്ലാത്തത് സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ നിന്ന് സർക്കാർ എത്രത്തോളം അകലെയാണെന്ന് വ്യക്തമാക്കുന്നു. 

സത്യസന്ധമായ ആത്മപരിശോധനയ്ക്ക് അവസരമില്ലാത്ത, ആത്മപ്രശംസ നിറഞ്ഞതായിരുന്നു പ്രസംഗം. ഭക്ഷ്യ വിലക്കയറ്റം കഴിഞ്ഞ മാസം 10 ശതമാനം കടന്നത് സാധാരണക്കാരുടെ ദുരിതം വർധിപ്പിക്കുന്നു. സമ്പന്നരായ ചങ്ങാതിമാരെ കൂടുതല്‍ സമ്പന്നരാക്കുകയും സമൂഹത്തിൽ വിദ്വേഷം വളർത്തുകയും മാത്രമേ ബിജെപിക്ക് അറിയൂ. ബജറ്റ് അവതരണമെന്ന വ്യാജേനയുള്ള തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ നിന്ന് രാജ്യത്തെ ദരിദ്രരും നിരാലംബരുമായ ജനങ്ങൾക്ക് ഒന്നും നേടാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Eng­lish Sum­ma­ry: Bud­get dis­ap­point­ing: Binoy Vishwam

You may also like this video

Exit mobile version