Site iconSite icon Janayugom Online

‘ബുധിനി’ ഒരുപാട് പെൺകുട്ടികളുടെ കഥയല്ല ഇന്ത്യയുടെ കഥയാണ്: സാറ ജോസഫ്

KLFKLF

ഒരു തുണ്ട് ന്യൂസ്പേപ്പറിൽ നിന്നാണ് പ്രശസ്ത നോവലിസ്റ്റ് സാറ ജോസഫിന്റെ മനോഹരമായ നോവൽ ബുധിനിയുടെ ഉത്ഭവം. ഇന്ത്യൻ സാമൂഹിക സാഹചര്യങ്ങളിൽ ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ, സ്ത്രീ സ്വാതന്ത്രം, സ്ത്രീ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സെഷൻ തുടങ്ങിയത്. 

ബുധിനിയിലെ കഥാപാത്രമായ ബുധിനി എന്ന പെൺകുട്ടി അനുഭവിച്ച ബുദ്ധിമുട്ടുകൾ ഒരു പെൺകുട്ടി മാത്രം അനുഭവിക്കുന്ന ഒന്നല്ല. ഇന്ത്യയിലെ ഓരോ പെൺകുട്ടികളും അനുഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ബുധിനി എന്നത് ഇന്ത്യയെ കുറിച്ചുള്ള കഥയാണ് എന്ന് സാറ ജോസഫ് പറഞ്ഞു. കൂടാതെ പണ്ടെത്തെക്കാൾ ഇന്ന് ഓരോ പെൺകുട്ടികളും അവളുടെ സ്വാതന്ത്രത്തെ മാനസിലാക്കികൊണ്ടിരിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു. വേദിയിലെ സ്ത്രീകളെ ചൂണ്ടിക്കൊണ്ട് ഇത് വലിയ മാറ്റത്തിന്റെ ഉദാഹരണമാണെന്ന് എടുത്തു പറഞ്ഞു കൊണ്ട് ഡോ ആർ ബിന്ദു സെഷൻ അവസാനിപ്പിച്ചു. 

Eng­lish Sum­ma­ry: ‘Bud­hi­ni’ is not the sto­ry of many girls but the sto­ry of India: Sara Joseph

You may also like this video

Exit mobile version