ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിച്ചത്. ഇക്കോ സെൻസിറ്റീവ് സോണിൽ നിയമനിർമാണം വേണം. കേന്ദ്രം നിയമനിർമാണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സഭ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.സുപ്രീം കോടതി വിധി പ്രകാരം ഒരു കി.മി ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണമെന്നതിൽ നിന്നും സംസ്ഥാനത്തെ ഒഴിവാക്കണം.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കിക്കൊണ്ട് ഇക്കോ സെൻസിറ്റീവ് സോൺ നിശ്ചയിക്കണം.
സംസ്ഥാനം ഇതിനകം സമർപ്പിച്ച നിർദേശങ്ങൾ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇതിന് ആവശ്യമെന്നു കണ്ടാൽ ഉചിതമായ നിയമ നടപടികളും നിയമ നിർമ്മാണത്തിനുള്ള നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സഭ ഐക്യകണ്‌ഠേന അഭ്യർത്ഥിച്ചു.
English Summary: Buffer Zone: Avoid populated areas; The resolution passed unanimously in the assembly
You may also like this video: