ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്ന റാന്നി നിയോജക മണ്ഡലത്തിലെ സ്ഥലങ്ങളുടെ സംയുക്ത പരിശോധന ജനുവരി ഏഴിനകം പൂർത്തീകരിക്കുന്നതിന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. പെരുനാട് പഞ്ചായത്തിൽ ഉൾപ്പെട്ട 6, 7, 8, 9 വാർഡുകളുടെ ചില ഭാഗങ്ങളാണ് പരിധിയിൽ വരിക. ഉപഗ്രഹ സർവേയിൽ ബഫർ സോൺ പരിധിയിൽപ്പെടുന്ന വീടുകൾ, കൃഷിസ്ഥലങ്ങൾ, ആരാധനാലയങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ കൃത്യമായ വിവരങ്ങൾ വരാത്ത സാഹചര്യത്തിലാണ് ഇവിടങ്ങളിൽ ഫീൽഡ് സർവ്വേ നടത്തി മൊബൈൽ ആപ്പ് വഴി ബഫർ സോണിൽ ഉൾപ്പെട്ട ഭാഗങ്ങളാണോ എന്ന് പരിശോധിച്ച് ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ പ്രദേശത്തെ എല്ലാ താമസ സ്ഥലങ്ങളും ആരാധനാലയങ്ങളും കൃഷിസ്ഥലങ്ങളും വീടുകളും മറ്റു കെട്ടിടങ്ങളും അടയാളപ്പെടുത്തി പോകുന്നതിന് തീരുമാനിച്ചത്. സർവ്വേ നടപടി കൃത്യവും സമയബന്ധിതവും ആയിരിക്കണമെന്ന് എംഎൽഎ അധികൃതർക്ക് നിർദ്ദേശം നൽകി.
നാല് വാർഡ്കളിലും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 4 സ്ക്വാർഡുകൾ രൂപീകരിച്ചാണ് വരും ദിവസങ്ങളിൽ സർവ്വേ നടപടികൾ നടത്തുക വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഇവരോടൊപ്പം ഉണ്ടാകും ഈ സർവ്വേ നടപടികൾ പൂർത്തിയാലേ നിയോജകമണ്ഡലത്തിലെ ഏതെങ്കിലും ജനവാസമേഖല ബഫർ സോണിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. ഓരോ വാർഡിലെയും പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കാണുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ക്ലബ്ബുകളുടെ ചുമതലക്കാരുടെയും സമിതി രൂപീകരിക്കാനും തീരുമാനമായി.
യോഗത്തിൽ എത്തിയ ജനങ്ങളുടെ സംശയങ്ങൾക്ക് എംഎൽഎയും വിവാഹ വകുപ്പ് അധികൃതരും മറുപടി നൽകി പെരുനാട് പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ സ്വാഗതം പറഞ്ഞു . പെരിയാർ ടൈഗർ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരികൃഷ്ണൻ , റാന്നി ഡി എഫ് ഓ പി കെ ജയകുമാര ശർമ്മ , ഡിഡി പി സുമേഷ്, പമ്പ റെയിഞ്ച് ഓഫീസർ ജി അജികുമാർ , അഴുത റേഞ്ച് ഓഫീസർ ജ്യോതിഷ്, മുക്കുഴി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ജയൻ ‚വില്ലേജ് ഓഫീസർ സാജൻ ജോസഫ് . വാർഡ് മെമ്പർമാരായ സി എസ് സുകുമാരൻ ‚റിൻസി മഞ്ജു പ്രമോദ് എസ് വർഗീസ് ശ്യാം മോഹൻ എന്നിവർ പങ്കെടുത്തു.
English Summary: Buffer Zone: Joint inspection will be completed within seven days
You may also like this video