Site iconSite icon Janayugom Online

ബഫര്‍സോണ്‍: കേന്ദ്രം സുപ്രീം കോടതിയില്‍

ബഫര്‍സോണ്‍ നിര്‍ണയിച്ചതിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍. വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീം കോടതി വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളില്‍ വ്യക്തത വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ബഫര്‍സോണ്‍ വിധി നടപ്പിലാക്കിയാല്‍ നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വിധിക്ക് മുന്‍കാല പ്രാബല്യം ഉണ്ടോയെന്നതും വ്യക്തമല്ലെന്നും കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Buffer­zone: Cen­ter at the Supreme Court

You may like this video also

YouTube video player
Exit mobile version